ambala
പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അശോക് കുമാറിൽ നിന്ന് പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാധമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി കൃഷ്ണ ടി .വി ഏറ്റുവാങ്ങുന്നു.

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സി.പി.എം പുന്നപ്ര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ 40 ഇഞ്ചിന്റെ എൽ.ഇ.ഡി ടി.വി നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അശോക് കുമാറിൽ നിന്ന് ഡോ. ലക്ഷ്മികൃഷ്ണ ടി.വി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സെെറസ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, അംഗങ്ങളായ പി.പി. ആന്റണി, ഹണി ജേക്കബ്, ഷക്കീല നിസാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോൺ, ജി.കെ. ഗോപൻ, ഹെൽത്ത് ഇൻസ്പെക്ടർ ജെ. ഷിജിമോൻ എന്നിവർ പങ്കെടുത്തു.