ഹരിപ്പാട് : ജല അതോറിട്ടി ഹരിപ്പാട് സെക്ഷൻ പരിധിയിലെ തൃക്കുന്നപ്പുഴ, കരുവാറ്റ പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന ജലത്തിൽ സൂപ്പർ ക്ളോറിനേഷൻ നടത്തുന്നതിനാൽ,​ നാളെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തൃക്കുന്നപ്പുഴ, കരുവാറ്റ പഞ്ചായത്തിന്റെയും പരിസരങ്ങളിലും താമസിക്കുന്നവർ പൈപ്പ് ജലം ഉപയോഗിക്കുകയോ തുറന്ന് വിടുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിട്ടി ഹരിപ്പാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.