power
സംസ്ഥാന പവർ ലിഫ്‌ടിംഗ് ബെഞ്ച് പ്രസ് മത്സരം വെയിറ്റ് ഉയർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സംസ്ഥാന പവർ ലിഫ്‌ടിംഗ് ബെഞ്ച് പ്രസ് മത്സരങ്ങൾ ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പവർ ലിഫ്‌ടിംഗ് ഫെഡറേഷൻ ദേശീയ ജനറൽസെക്രട്ടറി അർജുന പി.ജെ.ജോസഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം അഡ്വ.കുര്യൻ ജയിംസ്, റോജസ് ജോസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വേണു ജി.നായർ സ്വാഗതവും ഭാരവാഹി അജിത്ത് എസ്.നായർ നന്ദിയും പറഞ്ഞു.