 
അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഇടറോഡുകളും ജംഗ്ഷനുകളും കാമറ നിരീക്ഷണത്തിലാക്കുന്ന കാവൽ നേത്രം പദ്ധതി ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. കാവൽ കാവൽ നേത്രം പ്രോജക്ട് ചെയർമാൻ ഫാ. കരിപ്പിങ്ങാപ്പുറം അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, സജിത സതീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ഷീജ, ഗ്രാമപഞ്ചായത്തംഗം പി.പി. ആന്റണി, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി എം.ജെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. പുന്നപ്ര എസ്. എച്ച്.ഒ ലൈസാദ് മുഹമ്മദ് സ്വാഗതവും എസ്.ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് നന്ദിയും പറഞ്ഞു.