അമ്പലപ്പുഴ: നെല്ല് സംഭരണം നടക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. പുറക്കാട് കൃഷിഭവൻ പരിധിയിലെ 575 ഏക്കർ വരുന്ന അപ്പാത്തിക്കരി പാടശേഖരത്തിലെ നെല്ലാണ് സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. 120 ഓളം ലോഡ് നെല്ലാണ് കൊയ്ത് കൂട്ടിയിട്ടിരിക്കുന്നത്. അമിത കിഴിവ് ചോദ്യമാണ് നെല്ലെടുപ്പ് നടക്കാത്തതിന് കാരണം .15 കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. അധികൃതർ ഇടപെട്ട് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ എൻ.എച്ച്. ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം.