ചാരുംമൂട്: വിലക്കയറ്റത്തിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ വാഹന ജാഥ പര്യടനം നടന്നു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരി പ്രകാശ് ക്യാപ്ടനായുള്ള ജാഥ നൂറനാട് ഇടപ്പോണിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി. ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ,ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ,ജനറൽസെക്രട്ടറിമാരായ ടി.പാപ്പച്ചൻ,മനോജ്.സി.ശേഖർ , മുൻ എം.എൽ.എ കെ.കെ.ഷാജു, ജി.വേണു ,പി.എം.രവി , എസ്.സാദിഖ്, അഡ്വ.ദിലീപ് പടനിലം അനിൽ പാറ്റൂർ, വന്ദന സുരേഷ്, അബ്ദുൽ ജബ്ബാർ,റെനി തോമസ്, റെജിൽ, എസ്.ഉണ്ണിത്താൻ,കെ.എൻ.അശോക് കുമാർ ,ശ്രീകുമാർ അളകനന്ദ തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്ടിൽ ജാഥ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.