ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് 7, 8, വാർഡുകളിലെ ജനപ്രതിധികളുടെ സഹകരണത്തോടെ തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ കൊട്ടയ്ക്കാട്ടുശ്ശേരി റേഡിയോ ജംഗ്ഷനിലെ എൻ.എസ്.എസ് കരയോഗത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു.

ജില്ലാ പഞ്ചായത്തംഗം കെ. തുഷാര ഉദ്ഘാടനം ചെയ്തു. പഞ്ചായ അംഗം ദീപക് അദ്ധ്യക്ഷത വഹിച്ചു.