മാന്നാർ: കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന യു.ഐ.ടി മാന്നാറിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. മനുഷ്യാവകാശ ലംഘനവും ലിംഗസമത്വവും എന്ന വിഷയത്തിൽ അഡ്വ. പ്രിയ ആർ.കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷനായ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ശ്വേത മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരായ എ.ആർ രമേശ്, പാർവതി, വിജി എസ്.കുമാർ എന്നിവർ സംസാരിച്ചു. ആർ.ജിരമ്യ സ്വാഗതവും എസ്.അശ്വതി നന്ദിയും പറഞ്ഞു.