ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചരാങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി അമ്പലപ്പുഴ യൂണിയൻ വനിതസംഘം സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസ് നാളെ നടക്കും. വൈകിട്ട് 3ന് ബോട്ട് ജെട്ടിക്ക് സമീപമുള്ള ആലൂക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന ജാഗ്രതാ സദസ് ജില്ലാ പൊലീസ് മേധാവി ചൈത്രാതെരേസാ ജോൺ ഉദ്ഘാനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ഡോ.സേതു രവി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ജാഗ്രത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ എന്നിവർ സംസാരിക്കും. സെക്രട്ടറി ജി.ജെമിനി സ്വാഗതവും വൈസ് പ്രസിഡന്റ് ഗീതാരാംദാസ് നന്ദിയും പറഞ്ഞു.