v
കൺസ്ട്രക്ഷൻ ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ഹരിപ്പാട് ആർ.കെ ജംഗ്ഷൻ യൂണിറ്റ് വാർഷികം ബി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കൺസ്ട്രക്ഷൻ ജനറൽ മസ്ദൂർ സംഘ് ഹരിപ്പാട് ആർ.കെ ജംഗ്ഷൻ യൂണിറ്റ് (ബി.എം.എസ്) വാർഷികം ആവശ്യപ്പെട്ടു. ബി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ, ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, ജില്ലാ ഉപാദ്ധ്യക്ഷൻ സി. ഗോപകുമാർ, ജോ. സെക്രട്ടറിമാരായ എം. സന്തോഷ്, ജി.എം. അരുൺ കുമാർ, ഹരിപ്പാട് മേഖല പ്രസിഡന്റ് എൻ. രാജേഷ്, കെ. മനോഹരൻ, കെ.വി. സുരേന്ദ്രൻ, കെ. കൃഷ്ണകുമാർ, ജി. പ്രദീപ് എന്നിവർ സംസാരിച്ചു.