പൂച്ചാക്കൽ: പള്ളിപ്പുറം തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ ഇന്ന് 150 വൈദികർ കാർമ്മികരാകുന്ന 11008 നാളികേരത്താലുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമ സുകൃതയാഗം പുലർച്ചെ 5.30ന് തുടങ്ങും. ക്ഷേത്രാങ്കണത്തിൽ നാലു ദിക്കുകളിലായി നാല് ഹോമകുണ്ഡങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. തന്ത്രി കാശാങ്കോട്ട് ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന മഹാ അന്നദാനത്തിന് സുബ്ബരാജ്, ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ 35,000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 ന് മഹാ കളഭാഭിഷേക ദർശനം. പൂമൂടൽ, ഒന്നിന് പ്രസാദമൂട്ട് 1.30 ന് സുകൃതയാഗ പ്രസാദ വിതരണം. തുടർന്ന് ഗണേശ പുരാണ വിചിന്തന മംഗളാരതി. വൈകിട്ട് 4.30 ന് പഞ്ചാക്ഷര മഹാജപയജ്ഞം. 7ന് ജ്ഞാന പീയുഷം, രാത്രി 9 ന് കഥകളി എന്നിവയാണ് പരിപാടികളെന്ന് ദേവസ്വം മനേജർ മഹേഷ് പാരയിൽ അറിയിച്ചു.