ആലപ്പുഴ: സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയർ വി.സി.ആന്റണി മാസ്റ്ററുടെ പേരിൽ വി.സി.ആന്റണി സെന്റർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്കാരം സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. എം.കെ.സാനുവിനും ചരിത്രകാരനും പൗരാണിക കലകളുടെ സമുദ്ധാരകനുമായ ഫാ. വി.പി.ജോസഫിനും. 15,111രൂപയും പ്രശസ്തി ഫലകവും വിശിഷ്ടാതിഥികളുടെ കൈയൊപ്പോടെ 31ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജേതാക്കളെ പരിചയപ്പെടുത്തും.