ph
എസ്.എൻ.ഡി​.പി​ യോഗം കായംകുളം യൂണിയനിൽ ഗുരുകീർത്തി പുരസ്കാര വിതരണം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ്. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്, എ വൺ നേടിയ ശാഖായോഗം അംഗങ്ങളുടെ മക്കൾക്ക് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകീർത്തി പുരസ്കാരം സമ്മാനി​ച്ചു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ്. ധനപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൗഷാദ് ചൊല്ലിക്കൊടുത്തു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ. പ്രവീൺകുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ പനയ്ക്കൽ ദേവരാജൻ, മുനമ്പേൽ ബാബു, വിഷ്ണു പ്രസാദ്, ജെ.സജിത് കുമാർ, ടി.വി.രവി, എൻ. ദേവദാസ്, പിഎസ്. ബേബി, വനിതാസംഘം ഭാരവാഹികളായ സുഷമ തങ്കപ്പൻ, സൗഭാമിനി രാധാകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് കൺവീനർ കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.