u
ജന വിചാരണ യാത്രയുടെ രണ്ടാം ദിവസം യാത്രയുടെ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി എം ജെ ജോബ് ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള സി.പി.എം ശ്രമം കേരള സമൂഹത്തിൽ ദൂരവ്യാപകമായ വിപത്ത് ഉണ്ടാക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എൻ.ചിദംബരൻ നയിക്കുന്ന പൗരവിചാരണ വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസം ആര്യാട് പണിക്കർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്യാട് കിഴക്ക് മണ്ഡലം പ്രസിഡന്റ് ഔസേഫ് കണ്ണമ്പള്ളി അദ്ധ്യക്ഷനായി. അഡ്വ. പി.ജെ മാത്യു, അഡ്വ. എം. രവീന്ദ്രദാസ്, കെ.വി. മേഘനാദൻ, പി.തമ്പി, പി.ശശികുമാർ, എം.ഡി അനിയൻ, സി.ഡി അശോക് കുമാർ, അജികുമാർ ചിറ്റേഴം, എം. അനിൽകുമാർ, വളയഞ്ചിറ മോഹനൻ, സിജി നവാസ്, ആർ.വിഷ്ണു, കാട്ടൂർ മോഹനൻ, ഗീത അജയ്, ജി.ചന്ദ്രബാബു, ദീപു ജോസഫ്, ആർ.ജയചന്ദ്രൻ, എ.ഡി. തോമസ്, സിനിമോൾ ജോജി, മിനി ജോസഫ്, പ്രസീത ബാബു എന്നിവർ സംസാരിച്ചു.