മാവേലിക്കര: ഗുരുശ്രേഷ്ഠ പുരസ്കാര ജേതാക്കളായ പ്രവീൺ.വി.നായർ, ജോൺ.കെ.മാത്യു എന്നിവരെ പൂർവ വിദ്യാർത്ഥികൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. മാവേലിക്കര മഹാത്മ ഹിന്ദി കോളജ് 1991-93 ബാച്ചിലെ വിദ്യാർത്ഥികളാണു അദ്ധ്യാപകരെ ആദരിച്ചത്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ജോൺ ഡേവിഡ് അദ്ധ്യക്ഷനായി. കലാമണ്ഡലം കൃഷ്ണപ്രസാദ്, ഹരിപ്പാട് ജി.രാധാകൃഷ്ണൻ, ഹരിഗോവിന്ദ് നെടുമ്പ്രം, ബിജി ജോൺ, കവിത വേണുഗോപാൽ, ബിനു തങ്കച്ചൻ, ജോൺ.കെ.മാത്യു, പ്രവീൺ വി.നായർ എന്നിവർ സംസാരിച്ചു.