s
എൻ.എസ്.എസ് താലൂക്ക് യൂണിയൻ വിദ്യാഭ്യാസ ധനസഹായ വിതരണം യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാല പിള്ള ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി ഒരു കരയോഗത്തിലെ ഒരു കുട്ടിക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായം മാവേലിക്കര എൻ.എസ്.എസ് താലൂക്ക് കരയോഗ യൂണിയൻ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാല പിള്ള ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കരയുടെ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ആർ. സാനിഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.സദാശിവൻ പിള്ള, ജി.ചന്ദ്രശേഖരൻ പിള്ള, രാജീവ് തോണ്ടലിൽ, അഡ്വ.പി.സേതുമോഹനൻ പിള്ള, അഡ്വ.കെ.ജി.സുരേഷ്, എസ്.ചന്ദ്രശേഖരൻ പിള്ള, സുനിൽ ചന്ദ്രൻ, ജി.പത്മനാഭപിള്ള, കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, പ്രദീപ് കുമാർ, ശ്രീകണ്ഠൻ പിള്ള, ഗോപാലകൃഷ്ണ പിള്ള, യൂണിയൻ പ്രതിനിധി സഭാംഗങ്ങളായ ചേലക്കാട്ട് ജി.രാധാകൃഷ്ണൻ, കെ.ജി.മഹാദേവൻ, വനിതാ യൂണിയൻ സെക്രട്ടറി എം.ബി.മീര എന്നിവർ സംസാരിച്ചു.