മാവേലിക്കര: കണ്ണമംഗലം വടക്ക് ശ്രീകൃഷ്ണ സേവാ സമിതിയുടെ ഈ വർഷത്തെ പേട്ടതുള്ളൽ കണ്ണമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രശാന്തി സുധികുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി എസ്.അനിൽകുമാർ, വൈസ് പ്രസിഡന്റ് സജികുമാർ, പൗർണ്ണമി സംഘം ഭാരവാഹികളായ രാധാമണി, ജയശ്രീ എന്നിവർ നേതൃത്വം നൽകി. കണ്ണമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പേട്ടതുള്ളൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.