കറ്റാനം: നവീകരിച്ച ഭരണിക്കാവ് ദേവീക്ഷേത്രത്തിന്റെ സമർപ്പണം നടന്നു. അശ്വതി തിരുനാൾ ലക്ഷ്മീഭായി തമ്പുരാട്ടി ഭദ്രദീപം തെളിയിച്ചു. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.സമ്മേളനം എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ആർ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് മാവേലിക്കര യൂണിയൻ പ്രസിഡന്റ് കെ.എം.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.ദേവസ്വം സെക്രട്ടറി പി.മുരളീധരൻപിള്ള, കരയോഗം ഭാരവാഹികളായ എം.സി.രഘുനാഥ്, ആർ.രവീന്ദ്രൻ പിള്ള,എസ്.ഗോപാലകൃഷ്ണപിള്ള, കെ.എസ്.കല്യാണകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു. ക്ഷേത്രപുനരുദ്ധാരണത്തിൽ മുഖ്യപങ്കു വഹിച്ച ഭരണിക്കാവ് വടക്ക് ഗോപകുമാർകൃഷ്ണ പ്രഭ,ശില്പികളായ സുരേഷ്, സന്തോഷ്, രാജേന്ദ്രൻ , മനോഹരൻ എന്നിവരെ ആദരിച്ചു. ഇന്ന് വൈകിട്ട് 7 ന് സംഗീത സദസ്. 14 ന് രാവിലെ 11ന് ചുറ്റുവിളക്ക് സമർപ്പണം, രാത്രി 7ന് ഡാൻസ്. സമാപന ദിവസമായ 17 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ.