photo
വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും വർഗീയതക്കുമെതിരെ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി വയലാർ ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ ആറാട്ടുവഴിയിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വിലക്കയ​റ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും വർഗീയതയ്ക്കുമെതിരെ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി വയലാർ ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ ആറാട്ടുവഴിയിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ബി.റഫീഖ് അദ്ധ്യക്ഷനായി. സി.കെ.ഷാജിമോഹൻ, എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്, മധുവാവക്കാട്, ടി.എച്ച്.സലാം,സി.വി. തോമസ്,രാജേന്ദ്രബാബു, ടി.എസ്.ജാസ്മിൻ,ജയിംസ് ചിങ്കുത്തറ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്, കെ.ഡി.ജയരാജ്,സജിമോൾ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. ഒന്നാംദിന ജാഥ പട്ടണക്കാട് വയലാർ പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വയലാർ നാഗംകുളങ്ങര കവലയിൽ സമാപിച്ചു. ഒളതലയിൽ നടന്ന സ്വീകരണ സമ്മേളനം രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനും സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കടക്കരപ്പള്ളിയിൽ തുടങ്ങി ജാഥ അർത്തുങ്കലിൽ സമാപിക്കും. സമ്മേളനം മാത്യുകുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.