neerthadam-
നീർത്തട നടത്തം

ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിൽ 2023- 2024 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതി നീർത്തട അടിസ്ഥാനത്തിൽ നടപ്പാക്കാൻ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ കോമല്ലൂർ വെട്ടിക്കുഴിച്ചാൽ മുതൽ പദ്ധതി പ്രദേശങ്ങളായ എട്ടുമുതൽ 12 വരെ വാർഡുകളിലൂടെ നീർത്തട നടത്തം സംഘടി​പ്പി​ച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ, മെമ്പർമാരായ വിജയകുമാരി, രഞ്ജിത് കരിമുളയ്ക്കൽ, ബീന, ഉദ്യോഗസ്ഥരായ അൻസിയ, അനന്ദു, മിഥുൻ, മിഥുല, എസ്. ശശികല, പാടശേഖര സമിതി സെക്രട്ടറിമാരായ സുരേഷ്, ജയേഷ്, തൊഴിലുറപ്പ് മേറ്റേൺമാരായ ശാന്ത, താമരാക്ഷി എന്നിവർ പങ്കെടുത്തു