തുറവൂർ:വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 16 ന് നടക്കും. രാവിലെ 9 ന് എസ്.എൻ.ഡി.പി യോഗം 537-ാം നമ്പർ ശാഖാ സെക്രട്ടറി എം.വിശ്വംഭരൻ പണ്ടാര അടുപ്പിൽ അഗ്നിപകരും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി, വെളിച്ചപ്പാട് രമണൻ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. പൊങ്കാല സമർപ്പണത്തിന് ശേഷം അന്നദാനവുമുണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.