തുറവൂർ: എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ കീഴിലുള്ള നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം 18 ന് രാവിലെ 11 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ അദ്ധ്യക്ഷനാകും. മുൻ യൂണിയൻ കൗൺസിലർ വി.എ. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻറ് എൻ.ആർ. തിലകൻ , യൂണിയൻ കമ്മിറ്റി അംഗം ബി.രുമേഷ്, ക്ഷേത്രം മാനേജർ കെ. വേലായുധൻ എന്നിവർ സംസാരിക്കും. ശാഖാ സെകട്ടറി പി.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.ബിനേഷ് നന്ദിയും പറയും.