sd
എസ്.ഡി കോളേജ് സ്പോർട്സ് ടീം

ആലപ്പുഴ: തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന കേരള യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ എസ്.ഡി കോളേജ് ടീം പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ നാലാം സ്ഥാനവും നേടി. 3സ്വർണ്ണവും 10 വെള്ളിയും 8 വെങ്കലവും നേടിയാണ് എസ്.ഡി കോളേജി​ലെ താരങ്ങൾ മികവു പുലർത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ശ്രീലക്ഷ്മി 100 മീറ്റർ ഓട്ടത്തിലും 100 മീറ്റർ ഹർഡിൽസിലും സ്വർണം സ്വന്തമാക്കി. പുരുഷ വിഭാഗത്തിൽ ക്രിസ്റ്റഫർ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി. കായികപഠന വിഭാഗം മേധാവി എസ്. ആര്യ, അസിസ്റ്റന്റ് പ്രൊഫസർ ജെ. ജിത്ത് എന്നിവർ ടീമിന് നേതൃത്വം നൽകി.