അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 12 കളഭ മഹോത്സവത്തിന് തുടക്കമാകുന്നു. ജനുവരി 15 മുതൽ 26 വരെയാണ് ചരിത്ര പ്രസിദ്ധമായ കളഭമഹോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു പി.ദേവസ്വം പറമ്പിലിൽ നിന്ന് അഡ്വ. കല്ലേലി പരമേശ്വരൻ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. കളഭ മഹോത്സവത്തിലും ജനുവരി 27 മുതൽ നടക്കുന്ന ദേവപ്രശ്നത്തിലും എല്ലാ ഭക്തരുടെയും സഹകരണം ഉണ്ടാകണമെന്ന് ഉപദേശക സമിതി പ്രസിഡൻ്റ് മധു ദേവസ്വം പറമ്പിൽ അഭ്യർത്ഥിച്ചു.