തുറവൂർ: മകനുമൊത്ത് സ്ക്കൂട്ടറിൽ പോകുന്നതിനിടെ യുവതിയുടെ താലിമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നു. തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വൈഷ്ണവത്തിൽ അനീഷിന്റെ ഭാര്യ സൂര്യയുടെ രണ്ട് പവൻ മാലയാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കവർന്നത്. ദേശീയ പാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 8.15 നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന സൂര്യയും 9 വയസുള്ള മകനും വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അർത്തുങ്കലിൽ ഒരു വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പട്ടണക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.