 
ആലപ്പുഴ: പൗരസ്ത്യ വയലിൻ മത്സരത്തിൽ കീർത്തനം വായിച്ച ഗൗരി കൃഷ്ണ ജില്ലാ കേരളോത്സത്തിൽ ഒന്നാമതെത്തി. കല്യാണി രാഗത്തിലുള്ള പങ്കജലോചന എന്ന കൃതിയാണ് ഗൗരി വയലിനിൽ വായിച്ചത്. ആലപ്പുഴ നഗരസഭയെ പ്രതിനിധീകരിച്ചാണ് തത്തംപള്ളി മകയിരത്തിൽ ഗൗരി കേരളോത്സവത്തിൽ എത്തിയത്. ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി 5 വയസു മുതൽ വയലിൻ അഭ്യസിക്കുന്നുണ്ട്. വയലിൻ വിദ്വാൻ രാമചന്ദ്ര ഹെദ്‌ഗെയാണ് പരിശീലകൻ. നാടൻപാട്ട് മത്സരത്തിലും ഗൗരി പങ്കെടുത്തു. കഴിഞ്ഞ ജില്ല കലോത്സവത്തിലും വയലിനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വയലിൻ കൂടാതെ കർണാടക സംഗീതത്തിലും പഠനം നടത്തുന്ന ഗൗരിക്ക് ഡോക്ടർ ആകാനാണ് ആഗ്രഹം.