കറ്റാനം :കട്ടച്ചിറ തുരുത്തുവിള പണിക്കശ്ശേരിൽ മഹാദേവ ക്ഷേത്രത്തിലെ വാർഷിക ആയില്യം പൂജ നാളെ നടക്കും. ക്ഷേത്രതന്ത്രി വിജയൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അർച്ചന,സർപ്പപൂജ,നൂറുംപാലും,അന്നദാനം എന്നിവ നടക്കും.