ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14,15,16 തീയതികളിൽ വഴിച്ചേരിയിലെ വാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും. ആദ്യ ദിനത്തിലെ ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഒ.കെ.ചിത്രഭാനു അദ്ധ്യക്ഷത വഹിക്കും. 15ന് ജില്ലാ സെക്രട്ടറി സോമൻപിള്ളയും, 16ന് സംസ്ഥാന സെക്രട്ടറി ഷിഹാബുദീനും ഉദ്ഘാടനം നിർവഹിക്കും.