ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പിയും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗണും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഫാ.ഗിർഗിരി ഓണംകുളം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. ജോർജ് കുട്ടി കാര്യാനപള്ളി മുഖ്യപ്രഭാഷണം നടത്തി. സൂപ്പർ സ്‌പെഷ്യലിറ്റി ഡോക്ടർമാർ പരിശോധനയ്ക് നേതൃത്വം വഹിച്ചു. ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ,വർഗീസ് വല്യക്കൽ, സി.ജെ.തോമസ്, മാത്യു ജോസഫ്, ജോസി കുര്യൻ, മോനിച്ചൻ പുത്തൻ പറമ്പിൽ എന്നിവർ സംസാരിച്ചു.