അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല സർഗ്ഗോത്സവം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അദ്ധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത, ജില്ലാ കോ ഓർഡിനേറ്റർ ശ്രീലേഖ മനോജ്, സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ്, എച്ച്.എം അഹമ്മദ് കബീർ, വിഷ്ണുപ്രിയ, ആശാ രാഘവൻ, റജിന എന്നിവർ സംസാരിച്ചു. പ്രതിഭകളായ എച്ച്.എസ് വിഭാഗം കുട്ടികൾ ജനുവരിയിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ശില്പശാലയിൽ പങ്കാളികളാകും.