മാന്നാർ: കുട്ടമ്പേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിന് കൊടിയേറി. ഇന്നലെ രാവിലെ 7 ന് വിശുദ്ധ കുർബാനയ്ക്കും തുടർന്നുള്ള കൊടിയേറ്റിനും ഇടവക വികാരി ഫാ.സന്തോഷ് വി.ജോർജ് മുഖ്യ കാർമികത്വം വഹിച്ചു. 10.30 നു നടന്ന കുടുംബസംഗമവും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ എംപവർമെന്റ് കൗൺസിലർ സുനിൽ ഡി.കുരുവിള മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ്, വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത്, ഇടവക സെക്രട്ടറി ജോർജ് ചെറിയാൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ജോർജ് യോഹന്നാൻ സ്വാഗതവും പെരുന്നാൾ ജനറൽ കൺവീനർ ഒ.എം. പുന്നൂസ് നന്ദിയും പറഞ്ഞു. 19 ന് സമാപിക്കും.