ആലപ്പുഴ : അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന നിയമനിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളെയും വേദ-വേദാംഗ ശാസ്ത്രശാഖകളെയും അട്ടിമറിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമത്തെ തടയുന്നതിന്റെ ഭാഗമായി അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ ആചാര്യസഭ സംഘടിപ്പിച്ചു. ശബരിമലയിലെ ആദ്യ പുറപ്പെടാ മേൽശാന്തി കണ്ടിയൂർ ഗോവിന്ദൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പരുത്യംപള്ളിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തന്ത്രി മണ്ഡലം സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടൽമന വിഷ്ണു നമ്പൂതിരി,വ്യാസ മഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി,ബിജു ശാന്തി, ഷാജി ശാന്തി, ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി ശ്രേയസ്, ട്രഷറർ വി.ജെ.രാജമോഹൻ, വിജയകുമാർ കാർത്തികപ്പള്ളി, നീലമന വിഷ്ണു നമ്പൂതിരി, തേജസ് നമ്പൂതിരിതുടങ്ങിയവർ പങ്കെടുത്തു.അച്ചാര്യസഭ ആലപ്പുഴ ജില്ല സംയോജകനായി ശങ്കർദാസ് വയലാറിനെ തിരഞ്ഞെടുത്തു.