അമ്പലപ്പുഴ: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ അനധികൃത വ്യാപാരം നിറുത്തലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് തോട്ടപ്പള്ളി യൂണിറ്റ് കൺവൻഷൻ അവശ്യപ്പെട്ടു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് തോട്ടപ്പള്ളി യൂണിറ്റ് കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രതാപൻ സൂര്യലയം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ സുധ വേണുഗോപാൽ അദ്ധ്യക്ഷയായി. സുരേഷ് സീ ഗേറ്റ്, ബാജി കുമാര കോടി, ശശികുമാർ നടുവത്ര ,സുമേഷ്മെൻസ് വേവ്, ജയന്തിപ്രദീപ്, രഞ്ജിനി സുരേഷ്, ഷൈല ബാബു, ആനന്ദ കൃഷ്ണൻ ചെട്ടിയാർ,എം. ജി .എം.മനേഷ്, രതിസുരേഷ് എന്നിവർ സംസാരിച്ചു.