ആലപ്പുഴ: സ്റ്റേഡിയം വാർഡിൽ തപാൽപറമ്പ് റോഡിന്റെയും അനുബന്ധ ഓടയുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീനരമേശ്, കൗൺസിലർമാരായ എ.എസ്.കവിത, രമ്യ സുർജിത്, പൊതു പ്രവർത്തകരായ ടി.ബി.ഉദയൻ, വിജയരാജു, സുനിൽ കുമാർ, ശ്രീജിത്, സുഗുണൻ, സുധീർ തുടങ്ങിവർ പങ്കെടുത്തു.