s
കുടുംബശ്രീ

ആലപ്പുഴ: കുടുംബശ്രീ ആലിശ്ശേരി യൂണിറ്റ് വാർഷികം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.

ഗവ. ബോയ്സ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ എ.ഡി.എസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ കായിക മത്സരങ്ങളോടെയാണ് വാർഷികം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിത, കൗൺസിലർ മാരായ എ.എസ്.കവിത, സിമി ഷാഫിഖാൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷീല മോഹൻ, എ.ഡി.എസ് ചെയർപേഴ്സൺ നബീസ അക്ബർ, മുൻ കൗൺസിലർ ബി.അൻസാരി, പി.എസ്.എം.ഹുസൈൻ, സുദർശനൻ, ശാന്തി, വഹീദ നൗഷാദ്, മുംതാസ് ശംഷുദ്ദീൻ, ഹേമലത തുടങ്ങിയവർ സംസാരിച്ചു.