 
ചാരുംമൂട്: ജില്ല ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം ബി.എം.എസ് നൂറനാട് മേഖലയിലെ പടനിലം യൂണിറ്റിന്റെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.തമ്പി അധ്യക്ഷത വഹിച്ചു. സമ്മേളനംമേഖലാ പ്രസിഡന്റ് ബി. ശാന്തജക്കുറുപ്പ്, സെക്രട്ടറി സുരേഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ, ജോയിന്റ് സെക്രട്ടറി അശോകൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബി.ശാന്തജകുറുപ്പ് (പ്രസിഡന്റ് ),കെ.അജയൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പടനിലം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു