ആലപ്പുഴ : ഉന്നതമായ ജനാധിപത്യബോധം പുലർത്തിയിരുന്ന നേതാവായിരുന്നു കെ.എം.ജോർജെന്ന് കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. കൃഷിക്കാരന് അനുകൂലമായി നേട്ടങ്ങൾ കൈവരിക്കാൻ അരയും തലയും മുറുക്കി സമര രംഗത്തേക്ക് എടുത്തുചാടിയ കർഷക നേതാവായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രത്തിൽ കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ എം.ജോർജിന്റ 46ാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. ഡയറക്ടർ ഡോ.എം.എൻ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മിനി ജോസ് , അഡ്വ ദിലീപ് ചെറിയനാട്, തോട്ടുങ്കൽ ജോർജ് ജോസഫ്, ഇ.ഷാബ്ദ്ദീൻ, ജേക്കബ് എട്ടുപറയിൽ,പി.ജെ.ജെയിംസ് എന്നിവർ സംസാരിച്ചു.