p
മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് നടന്ന തിരുനാൾ പ്രദക്ഷിണം

മുഹമ്മ : മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമ ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം നാടിനെ ഭക്തിസാന്ദ്രമാക്കി. പ്രദക്ഷിണത്തിന് മുന്നോടിയായി ഫാ.കുര്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്യത്തിൽ ആഘോഷമായ ദിവ്യബലി , ഫാ.ജോഷി തേവലക്കരയുടെ കാർമ്മികത്വത്തിൽ നൊവേന എന്നിവ ഉണ്ടായിരുന്നു. .തിരുനാൾ ദിനത്തിൽ രാവിലെ ഫാ.പോൾ തുണ്ടു പറമ്പിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി , ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന,പ്രസംഗം, ഫാ.സനീഷ് മാവേലിന്റെ കാർമ്മികത്വത്തിൽ തിരുനാൾ പ്രദക്ഷിണം ,കൊടിയിറക്ക് എന്നിവ നടന്നു .