 
ഹരിപ്പാട് : കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ഹരിപ്പാട് മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് കെ.സിംഗ് സ്വാഗതം പറഞ്ഞു. കെ.രതീശൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ.സജു, ബി.ലാലി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി.സുഗതൻ, ഡി.അനീഷ്, മണ്ഡലം സെക്രട്ടേറിയറ്റംഗം കെ.എ.കമറുദ്ദീൻ, ഗോപി ആലപ്പാട്, രജനി, പി. മുരളി കുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മനോജ് കെ.സിംഗ് (പ്രസിഡന്റ്), ഗോപി കരുവാറ്റ (വൈസ് പ്രസിഡന്റ് ), കെ.രതീഷ് പിള്ള (സെക്രട്ടറി), രജനി (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് പള്ളിപ്പാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.