t
ജില്ല കേരളോത്സവത്തിലെ ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച ഭരണിക്കാവ് ബ്ലോക്ക് ടീം.

മുഹമ്മ: ജില്ല കേരളോത്സവത്തിലെ ഫുട്‌ബാൾ മത്സരത്തിൽ ഭരണിക്കാവ് ബ്ലോക്കിന് മിന്നും ജയം. ഷൂട്ടൗട്ടിൽ ചെങ്ങന്നൂർ ബ്ലോക്കിനെ പരാജയപ്പെടുത്തിയാണ് ഭരണിക്കാവ് വിജയികളായത്. നിശ്ചിത സമയത്തിൽ ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് 4-2 ന് ഭരണിക്കാവ് വിജയിച്ചത്.

ജില്ലയിലെ 12 ബ്ലോക്കുകളിലേയും 5 മുനിസിപ്പാലിറ്റികളിലേയുമായി 17 ടീമുകൾ പങ്കെടുത്തു. കലവൂർ ലിമിറ്റ്‌ലെസ് സ്‌പോർട്ട്സ് ഹബ്ബിൽ നടന്ന മത്സരം ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്തു.