മുഹമ്മ: കേരളകൗമുദി ബോധപൗർണമി ക്ലബ്ബും മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂളിലെ എൻ.പി. പുരുഷോത്തമൻ സ്മാരക ഹാളിൽ നടന്ന സെമിനാറിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്ണേശ്വരി ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.വി. വിനോദ്, അഞ്ജന ആർ.നായർ, എൻ.എസ്.എസ് ലീഡർ ദേവലാൽ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ലീഡർ കൃഷ്ണനന്ദ നന്ദിയും പറഞ്ഞു. സെമിനാറിനു ശേഷം എൻ.എസ്.എസ് യൂണിറ്റിലെ കലാകാരന്മാരുടെ ഫ്ലാഷ് മോബും അരങ്ങേറി.