മാവേലിക്കര: അറുന്നൂറ്റിമംഗലം ഭാഷാപോഷിണി ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണവും വോയ്സ് ഒഫ് അറുന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും നവീകരിച്ച പോസ്റ്റ് ഓഫീസ് ഉദ്ഘാടനവും നടന്നു. ഗ്രന്ഥശാല സമർപ്പണം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു. വോയ്സ് ഒഫ് അറുന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എയും പോസ്റ്റ് ഓഫീസ് ഉദ്ഘാടനം തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷും നിർവഹിച്ചു. അഡ്മിൻ പാനൽ അംഗം മഹി അറുന്നൂറ്റിമംഗലം അദ്ധ്യക്ഷനായി. ഗ്രന്ഥശാല പ്രവർത്തന റിപ്പോർട്ട് പ്രസിഡന്റ് ചന്ദ്രിക കുമാരിയും വി.ഒ.എ പ്രവർത്തന റിപ്പോർട്ട് അഡ്മിൻ പാനൽ അംഗം ബിനു ഓമനക്കുട്ടനും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി തിലകരാജ്, പഞ്ചായത്ത് അംഗങ്ങളായ ബീന വിശ്വകുമാർ, സജി എസ്.പുത്തൻവിള, സുജാത ഗോപാലകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.ഷാനവാസ്, കെ.കെ.വിശ്വംഭരൻ, രത്നമ്മ രാമചന്ദ്രൻ, കെ.മോഹൻകുമാർ, ടി.യശോധരൻ, ജോൺസൺ പണയത്തറയിൽ, കെ.രാജേന്ദ്രൻ, കെ.രമണിയമ്മ, കെ. ശ്രീകല, മോനച്ചൻ വാലുപറമ്പിൽ, എസ്.അഖിലേഷ്, സജു സോമൻ എന്നിവർ സംസാരിച്ചു. വി.ഒ.എ അഡ്മിൻ പാനൽ അംഗം കോശി ജോർജ്ജ് സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം രാധാകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.