മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ആറാംവാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപാരാജൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ബെന്നിമോൻ ക്ലാസ് നയിച്ചു. അനീഷ് വി.കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർപഴ്സൺ ലേഖ സജീവ്, എ.ഡി.എസ് ചെയർപഴ്സൺ മണിയമ്മ ഉദയൻ, എ.ഡി.എസ് വൈസ് പ്രസിഡന്റ് സുധാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.