മാവേലിക്കര: ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാർകാവ് ശുഭാനന്ദ ആശ്രമത്തിലെ 12 വെള്ളിയാഴ്ച തീർത്ഥാടനവും വ്രതസമാപനവും ഇന്ന് നടക്കും. രാവിലെ 10ന് ആശ്രമത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ബുദ്ധ ജംഗഷൻ, മിച്ചൽ ജംഗ്ഷൻ, പുതിയകാവ് വഴി ആശ്രമത്തിൽ എത്തിച്ചേരും. തുടർന്ന് ഇരുമുടിക്കെട്ട് നേർച്ച വഴിപാട് സ്വീകരണം. ശേഷം സമൂഹസദ്യ. ഉച്ചയ്ക്ക് 2ന് തീർത്ഥാടന സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ശ്രീശുഭം അഗർബത്തീസ് ഉദ്ഘാടനം ജ്ഞാനാനന്ദജി നിർവഹിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയഗം പി.കെ. ബാബു എന്നിവർ അറിയിച്ചു.