photo
വെട്ടയ്ക്കൽ ശ്രീരാമസ്വാമി​ ക്ഷേത്രത്തിലെ രാമായണ സത്ര വേദിയിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി സത്ര സന്ദേശം നൽകുന്നു

ചേർത്തല: വെട്ടയ്ക്കൽ ശ്രീരാമസ്വാമി​ ക്ഷേത്രത്തിൽ ഏഴുനാൾ നീളുന്ന രാമായണ സത്രം ആരംഭിച്ചു. പള്ളിക്കൽ സുനിലാണ് ആചാര്യൻ. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻനമ്പൂതിരി ദീപം പ്രകാശിപ്പിച്ചു. സത്രസമാരംഭസഭ മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എൻ.പ്രേമനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്റി പുല്ലയിൽ ഇല്ലം മുരളീധരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും പളളിക്കൽ സുനിൽ മാഹാത്മ്യ പ്രഭാഷണവും നടത്തി. എസ്.എൻ ട്രസ്​റ്റ് അംഗം പി.ജി.രവീന്ദ്രൻ അഞ്ജലി ആദ്യനിറപറ സമർപ്പണവും വി.എ.സലിം ഗ്രീൻവാലി വിഗ്രഹ സമർപ്പണവും കെ.എൽ.സുഭാഷ് ഗ്രന്ഥസമർപ്പണവും സി.ആർ.സുഗുണൻ ധാന്യ സമർപ്പണവും നടത്തി. സംഘാടകസമിതി ചെയർമാൻ മനോജ് മാവുങ്കൽ, നടി അഞ്ജലിനായർ, സെക്രട്ടറി എൻ.വി.കവിരാജ്, പി.ഡി.ഗഗാറിൻ, കെ.കെ.ബേബി, എ.എൽ.പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
ഇന്നലെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നംജ്ഞാന തപസ്വി സത്ര സന്ദേശം നൽകി. 17ന് വൈകിട്ട് ഏഴിനു നടക്കുന്ന സമാപന സമ്മേളനം ഗൗരലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. മനോജ് മാവുങ്കൽ അദ്ധ്യക്ഷനാകും.വയലാർ ശരത്ചന്ദ്രവർമ്മ പുരസ്‌കാര സമർപ്പണം നടത്തും.