 
ചേർത്തല:കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തിന് വേണ്ടി ഇൻസ കേരള ഘടകം നിർമ്മിച്ചു നൽകുന്ന ജസ്റ്റിസ് കെ.കെ.ഉഷ മെമ്മോറിയൽ ഗ്രാമീണ ഡിജിറ്റൽ വായനശാലയുടെ ശിലാസ്ഥാപനം റിട്ട.സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് നിർവഹിച്ചു. കടക്കരപ്പളളി ജി.എൽ.പി സ്‌കൂളിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷനായി. റിട്ട.ജസ്റ്റിസ് കെ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.സത്യാനന്ദൻ,ബിന്ദു ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി, പഞ്ചായത്ത് അംഗങ്ങളായ ബെൻസി ജോസ്,കെ.കെ.ബീന,എ.ചന്ദ്രദാസ്, കെ.ജെ.സ്റ്റാലിൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി.ഡി ഗഗാറിൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സതിദേവി രാമൻനായർ നന്ദിയും പറഞ്ഞു.