ആലപ്പുഴ: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠവും ഗുരുധർമ്മ പ്രചാരണ സഭയും നേതൃത്വം നൽകുന്ന പദയാത്രികർക്കുള്ള പീതാംബര ദീക്ഷ നൽകൽ ഇന്ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രസന്നിധിയിൽ നടക്കും. ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. പദയാത്രയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വരും. പങ്കെടുക്കാൻ താല്പര്യമുള്ളവരും രാവിലെ 10.30ന് എത്തിച്ചേരണമെന്നും ഐ.ഡി കാർഡ് തയ്യാറാക്കുന്നതിനായി പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരണമെന്നും, പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, ക്യാപ്ടൻ എം ഡി സലിം എന്നിവർ അറിയിച്ചു. 23ന് പ്രയാണമാരംഭിക്കുന്ന പദയാത്ര കുമരകം, മുഹമ്മ, ആലപ്പുഴ പല്ലന കുമാരകോടി, വാരണപ്പള്ളി, കൊല്ലം, പാരിപ്പള്ളി വഴി 30ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും.