ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 90-ാമത് ശിവഗിരി തീർത്ഥാടന കൊടിക്കയർ പദയാത്രയോടനുബന്ധിച്ച് പീതാംബര ദീക്ഷ സ്വീകരിച്ചു. ചേർത്തല സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാനും ജാഥാ ക്യാപ്ടനുമായ സി.കെ.വിജയഘോഷ് ചാരങ്കാട്ട് പീതാംബര ദീക്ഷ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. 12 ദിവസത്തെ വ്രതശുദ്ധിയോടെ 23 ന് ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നാണ് കൊടിക്കയർ പദയാത്ര ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 29 ന് ശിവഗിരിയിൽ കൊടിക്കയർ കൈമാറും. ചടങ്ങിൽ വി.എ.കാർത്തികേയൻ, പി.എം.പുഷ്‌കരൻ പുത്തൻകാവ്, എൻ.ജയധരൻ,മോഹൻദാസ്, ഷൈൻ കാവാലം, മാർത്താണ്ഡൻ കൊല്ലം, റെജികുമാർ പൊന്നുരുത്ത്,അജിത പ്രസന്നൻ,ജിതിൻ ജയൻ,സിബി മോൾ, പി.ബാഹുലേയൻ എന്നിവർ സംസാരിച്ചു.