j
മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൗര വിചാരണ ജാഥയുടെ സമാപന സമ്മേളനം അഡ്വ. ഡി.സുഗതൻ ഉദ്ഘാനം ചെയുന്നു

മുഹമ്മ : കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എൻ.ചിദംബരൻ നയിക്കുന്ന പൗരവിചാരണ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം മുൻ എം.എൽ.എ അഡ്വ.ഡി സുഗതൻ കലവൂരിൽ ഉദ്ഘാടനം ചെയ്തു. വളവനാട് മണ്ഡലം പ്രസിഡന്റ് ടി.എം.രാജു അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, ഡി.സി.സി ട്രഷറർ ടി.സുബ്രഹ്മണ്യദാസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.തമ്പി, കെ.വി മേഘനാദൻ, സിറിയക് ജേക്കബ്, എം.എസ് ചന്ദ്രബോസ്, എം. രാജ, എം.പി ജോയ്, ഗീത അജയ്, ജി.ചന്ദ്രബാബു. പി.ശശികുമാർ പയസ് എന്നിവർ സംസാരിച്ചു .