ചാരുംമൂട്: പാലമേൽ പഞ്ചായത്ത് കൃഷി ഓഫിസിന് മുമ്പിൽ പാലമേൽ മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപവാസം നടക്കും. 15 ന് രാവിലെ 10ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം കെ.പി.സി.സി നിർവാഹസമിതി അംഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്യും.

വിളനാശം വരുത്തുന്ന കാട്ടുപന്നി ശല്യം ഒഴിവാക്കാൻ നടിപടി സ്വീകരിക്കുക,വിവിധ കൃഷി ഉപകരണങ്ങളുടെയും കൃഷി നാശം സംഭവിച്ചവരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ വശ്യങ്ങൾ ഉന്നയിച്ചാണ് സമരം.